ജമ്മു കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ യു.പി സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊലപ്പെട്ടു. ഷോപ്പിയാനിലെ ഹർമനിലാണ് സംഭവം.
യു.പിയിലെ കനൗജ് സ്വദേശികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു..