പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ ആളിയാര്‍ ഡാമിന്റെ ഒൻപത് ഷട്ടറുകള്‍ തുറന്നു. 2,500 ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.