ന്യൂഡൽഹി: 22 വർഷത്തിനു ശേഷം നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. രാജ്യത്തെ 68 പോളിങ് ബൂത്തുകളിലായി 9,308 പ്രതിനിധികളാണ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്തത്. 90 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.
സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഈ ബൂത്തിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഖാര്‍ഗെ ബംഗളൂരുവിലും തരൂര്‍ തിരുവനന്തപുരത്തും വോട്ട് ചെയ്തു. ഭാരത് ജോഡോ യാത്രയിലുള്ള വോട്ടര്‍മാര്‍ക്കായി പ്രത്യേകം പോളിങ് ബൂത്ത് ബെല്ലാരിയിൽ സജ്ജീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 52 പേര്‍ ഈ ബൂത്തില്‍ വോട്ട് ചെയ്തു.
കേരളത്തിൽ എൽദോസ് കുന്നപ്പിള്ളിൽ ഒഴികെ 12 പേർ അസൗകര്യം അറിയിച്ചു. 95.66 ശതമാനം പോളിങ് ആണ് കേരളത്തിൽ രേഖപ്പെടുത്തിയത്. എ.ഐ.സി.സി ആസ്ഥാനത്തേയും ഭാരത് ജോഡോ യാത്രയിലേയും പോളിങ് ബൂത്തുകളിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഡൽഹി, രാജസ്ഥാൻ പി.സി.സികളിൽ 90 ശതമാനത്തിന് മുകളിലാണ് പോളിങ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. സി വേണുഗോപാല്‍, സ്ഥാനാര്‍ഥി കൂടിയായ ശശി തരൂര്‍ എം.പിയടക്കമുള്ളവര്‍ രാവിലെ തന്നെ കെ.പി.സി.സി ആസ്ഥാനത്തെത്തി വോട്ട് രേഖപ്പെടുത്തി.
എ.ഐ.സി.സി ആസ്ഥാനംത്ത് 87 പേരും ഭാരത് ജോഡോ യാത്ര നടക്കുന്ന കര്‍ണാടകയിലെ ബെല്ലാരി പോളിങ് ബൂത്തില്‍ 46 പേരുമാണ് വോട്ട് ചെയ്തത്. എല്ലാ പി.സി.സികളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
നാളെ എല്ലാ റിട്ടേണിങ് ഓഫീസര്‍മാരും ബാലറ്റ് ബോക്‌സുകള്‍ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. മറ്റന്നാളാണ് വോട്ടെണ്ണൽ. സ്ഥാനാർഥികളായ മല്ലികാർജുൽ ഖാർഗെയും ശശി തരൂരും വിജയ പ്രതീക്ഷയിലാണ്.
പ്രചാരണത്തിലുടനീളം പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തിന്റെ സഹായം ലഭിച്ച ഖാര്‍ഗെയ്ക്ക് വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കോയ്മ ലഭിക്കാനാണ് സാധ്യത. ആര്‍ക്കും പിന്തുണയില്ല എന്ന് ഗാന്ധി കുടുംബം നിലപാട് എടുത്തെങ്കിലും അവരുടെ അടുത്ത അനുയായികള്‍ ഖാര്‍ഗെയുടെ പ്രചാരകരായി മാറിയത് തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം കണ്ടു. കേരളത്തില്‍ നിന്ന് പോലും പ്രധാന നേതാക്കള്‍ക്കിടയില്‍ നിന്ന് തരൂരിന് വലിയ പിന്തുണ ലഭിക്കാത്തതിന് കാരണം അതുതന്നെ. എന്നാല്‍, എം.കെ രാഘവന്‍, കെ.എസ് ശബരീനാഥ്, കെ.സി അബു തുടങ്ങി ചില വേറിട്ട ശബ്ദങ്ങള്‍ തരൂരിനായി നാട്ടില്‍ നിന്നും ഉയര്‍ന്നു.
തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ നേതാക്കള്‍ക്കെല്ലാം ഒരുമിച്ച് ചേര്‍ന്ന് പാര്‍ട്ടിയെ പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുവാന്‍ കഴിയുമോ എന്നതാണ് രാജ്യത്തെ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.