തിരുവനന്തപുരം: ഭർതൃവീട്ടിൽ ഫൗസിയ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് കല്ലൂർ സ്വദേശിയായ ഫൗസിയ നേരത്തെ ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് ഫൗസിയ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഫൗസിയയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. മരണ കാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അതെസമയം, ഫൗസിയയുടെ മരണത്തിൽ സുഹൃത്തായ നൗഫൽ എന്ന യുവാവ് ദുഃഖം പ്രകടിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് . പൊതുസമൂഹത്തിന് ഒരു സ്ത്രീ എന്ന നിലയിൽ മാതൃക തന്നെയാണ് ഫൗസിയ എന്നാണ് കുറിപ്പിൽ പറയുന്നത്.
“മരണം എല്ലാവരെയും പിടികൂടുക തന്നെ ചെയ്യും”
രാവിലെ ഉറക്കം എന്നിട്ടാപ്പോൾ ആദ്യം കേട്ട വാർത്ത ഫൗസിയുട മരണ വാർത്ത ആയിരുന്നു വളരെ ചെറിയ പരിചയം മാത്രമേ ഉള്ള എന്നാലും അവരെക്കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല ഇന്ന് ജീവിക്കുന്ന പൊതുസമൂഹത്തിന് ഒരു സ്ത്രീ എന്ന നിലയിൽ മാതൃക തന്നെയാണ് ഫൗസിയുടെ ജീവിതം തന്റെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് തുടങ്ങി ഇന്ന് ഒരുപാട് ബ്രാഞ്ചുകൾ ഉള്ള ഒരു സ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്നു ആശ്വാസ എന്നു പറയുന്ന മെഡിക്കൽ ഷോപ്പ്. വളരെ വിലക്കുറച്ചാണ് അവർ പൊതുജനങ്ങൾക്ക് മരുന്നുകൾ എത്തിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ കോവിഡ് രോഗികൾക്ക് ഞാൻ മരുന്നു മേടിക്കാൻ പോകുമ്പോൾ വളരെ തുച്ഛമായ പൈസ മാത്രമേ ഞങ്ങളിൽ നിന്നും ഈടാക്കിയിട്ടുള്ളു ഒരുപാട് സമയങ്ങളിൽ പല മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് ഒരിക്കലും മറക്കാത്ത ഓർമ്മകളുമായി എന്നും ഫൗസിയുടെ ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും ഈ മരണവാർത്ത വല്ലാതെ മനസ്സിനെ വിഷമിപ്പിക്കുന്നു. എന്നാണ് നൗഫലിന്റെ ഫേസ്ബുക് പോസ്റ്റ്
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnoufal.dstranger%2Fposts%2F5356504697738521&show_text=true&width=500