ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങി നടി മോളി കണ്ണമാലി. ടുമാറോ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലാണ് മോളി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്നത്.ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയ ആന്താളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ചിത്രത്തിലേക്ക് മോളിയുടെ അരങ്ങേറ്റം. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി കൂടിയായ ജോയ് കെ മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം.കോളനി എന്ന സിനിമയിലാണ് ഇപ്പോള്‍ മോളി കണ്ണമാലി അഭിനയിച്ചുവരുന്നത്. ഈ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുന്ന സമയത്താണ് ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അവസരം മോളിയെ കാത്തിരിക്കുന്നത്.