കോഴിക്കോട്: ശശി തരൂരിനു പ്രവര്‍ത്തന പരിചയമില്ലെന്ന വാദം പൊള്ളയാണെന്നും വി കെ കൃഷ്ണ മേനോനു ശേഷം കേരളത്തിന്റെ അഭിമാനമാണ് തരൂരെന്നും എം കെ രാഘവന്‍ എംപി.കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമെന്ന് ആണ് രാഘവൻ പറയുന്നത്.
തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണ് എന്നാണ് തരൂര്‍ ട്രെയിനിയാണെന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് രാഘവൻ പ്രതികരിച്ചത്.തരൂർ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്ക് ശേഷം കേരളത്തിന് കിട്ടുന്ന അവസരമാണിത്. കേരളത്തിലെ വോട്ട് തരൂരിന് അനുകൂലമായിരുക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു.
പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുകയാണ് . രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച നടക്കും.