കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം.എ.ഐ.സി.സി ആസ്ഥാനത്ത് പരിശീലനം ലഭിച്ച പ്രദേശ് റിട്ടേണിങ് ഓഫീസർമാർ ബാലറ്റ് പെട്ടിയും ബാലറ്റുകളുമായി ഇന്ന് ചുമതലയുള്ള പിസിസികളിൽ എത്തും.
2000ൽ ആണ് ഇതിന് മുൻപ് കൊൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ജിതേന്ദ്ര പ്രസാദയ്ക്കെതിരെ 98.75ശതമാനം വോട്ട് നേടി സോണിയാ ഗാന്ധി ജയിച്ചു. സാധുവായ 7542 വോട്ടുകളിൽ 7448 ഉം സോണിയയ്ക്ക് ലഭിച്ചപ്പോൾ പ്രസാദയ്ക്ക് വോട്ടു ചെയ്തത് 94 പേർ മാത്രം.