പീഡനകേസിൽ പ്രതിചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. പരാതിക്കാരിയായ യുവതിയെ എൽദോസ് കുന്നപ്പിള്ളി പല ഇടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിച്ചെന്നും, ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് എംഎൽഎക്കെതിരെയുള്ള കേസ് .
പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും നിലവിൽ ശേഖരിച്ച തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാടാവും പ്രോസിക്യൂഷൻ കോടതിൽ ഇന്ന് സ്വീകരിക്കുക. ജാമ്യം ലഭിച്ചില്ലെങ്കിൽ അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. പീഡന പരാതി പുറത്തുവന്ന ശേഷം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒളിവിലാണ്.