ഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തെക്കേ ഇന്ത്യയിലേക്കും.റയിൽവെയുടെ പുതിയ ട്രെയിൻ ആയ വന്ദേ ഭാരത് ചെന്നൈ -ബംഗളൂരു- മൈസൂരു വന്ദേ ഭാരത് എക്‌സ്പ്രസ് നവംബര്‍ 10ന് ഓടിത്തുടങ്ങും.
ഗുജറാത്തില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് കഴിഞ്ഞയാഴ്ച സര്‍വീസ് തുടങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ആണിത്. 483 കിലോമീറ്റര്‍ ആണ് ചെന്നൈ- ബംഗളൂരു- മൈസൂരു ട്രെയിനിന്റെ യാത്രാ ദൂരം.