പത്തനംതിട്ട: നരബലി കേസിലെ പ്രതികളെ എറണാകുളത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചോദ്യം ചെയ്തു. മുഹമ്മദ് ഷാഫിയെ പൊലിസ് ക്ലബിലും ലൈലയെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഭഗവൽ സിങിന്റെ മുളവുകാട് പൊലീസ് സ്റ്റേഷനിലും എത്തിച്ചാണ് ചോദ്യം ചെയ്യൽ നടത്തിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലെ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പ്രതികളെയും എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ചു.കേസിൽ അന്വഷണത്തിലേക്ക് വഴിതെളിച്ച മിസിംഗ് കേസുകൾ രണ്ടായി അന്വേഷിക്കാൻ പൊലീസിന്റെ തീരുമാനം.
ആദ്യം രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.പ്രതികളുടെ നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ രണ്ടാമത്തെ തിരോധാനക്കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
















