സിപിഐഎമ്മിന് എതിരായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരണവുമായി സജി ചെറിയാൻ. പാർട്ടിയിൽ നിന്നും പുറത്തുപോയ ആളുകൾ സിപിഐഎമ്മിനെ നന്നാക്കാൻ വരേണ്ടെന്ന് സജി ചെറിയാൻ പറഞ്ഞു. തോൽവിയെ സംബന്ധിച്ച് ഞങ്ങൾ പഠിച്ചിട്ടുണ്ട്. മെച്ചപ്പെട്ട പ്രവർത്തനം നടത്തും. പാർട്ടിയിൽ നിന്നും പോയവരാരും വലിയ നേതാക്കളല്ല. പോയവർ അധികാരത്തിനുവേണ്ടി പോയവരെന്ന് സജി ചെറിയാൻ പറഞ്ഞു
പാർട്ടി അവരുടെ മുന്നിൽ തലതാഴ്ത്തില്ല. പാർട്ടിയിലെ ഒരു ചെറിയ വിഭാഗം മാറി വോട്ട് ചെയ്തു. അത് ചെയ്യാൻ പാടില്ല എന്നാണ് പിണറായി പറഞ്ഞത്. ജനങ്ങൾക്ക് തെറ്റു വന്നു എന്ന് പിണറായി പറഞ്ഞിട്ടില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പാർട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന സഖാക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടായി. ഞങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന ആളുകൾ എവിടെ നിന്നെങ്കിലും തെറ്റായ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ തെറ്റുപറ്റിയെങ്കിൽ തെറ്റ് തിരുത്തണം. കൂട്ടായ ഉത്തരവാദിത്വത്തോട് കൂടി പാർട്ടി തിരിച്ചു വരണമെന്നും സജി ചെറിയാൻ പറഞ്ഞു.

















