പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടന്ന വീടിന് സമീപത്തുള്ള സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾക്ക് സംശയം. 9 വർഷം മുൻപ് നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹം പന്തളം ഉള്ളന്നൂരിലെ വഴിയരികിൽ നിന്നാണ് ലഭിച്ചത്. 46 മുറിവുകളാണ് സരോജിനിയുടെ ദേഹത്തുണ്ടായത്. നരബലിയായിരുന്നോ ഇതും എന്ന സംശയമാണ് ബന്ധുക്കൾ പറയുന്നത്. ഇലന്തൂരിലെ നരബലി നടന്ന വീടിൻറെ ഒന്നരക്കിലോമീറ്റർ മാറിയാണ് സരോജിനിയുടെ വീട്.
2014 സെപ്റ്റംബർ പതിനാലിനാണ് 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികിൽ കാണുന്നത്. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാർന്ന നിലയിലായിരുന്നു. ഇരു കൈകളിലുമായിരുന്നു മിക്ക മുറിവുകളും. ഒരു കൈ അറ്റനിലയിലും. മൃതദേഹം കുളിപ്പിച്ച നിലയിൽ ആയിരുന്നുവെന്ന് മകൻ പറയുന്നു.
നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.