മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ അരക്കിലോ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീൻ (30) പൊലീസിന്റെ പിടിയിലായി. സ്വർണ്ണം ഇയാൾക്ക് മറ്റൊരാൾ കൈമാറുകയായിരുന്നു.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സ്വർണ്ണം അടങ്ങിയ ബാഗ് കൈമാറിയ ആൾക്കായി അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബറിലും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെയാണ് കസ്റ്റംസ് അന്ന് കസ്റ്റഡിയിലെടുത്തത്. ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.