അഹമ്മദാബാദ്: പതിനാലുകാരിയായ മകളെ വീട്ടുകാര്‍ നരബലി നടത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ഗ്രാമത്തിലാണ് സംഭവം. കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍ മകളെ ബലി നല്‍കിയത്.ഒക്ടോബര്‍ മൂന്നിനാണ് കുടുംബം നരബലി നടത്തിയത്. കുട്ടി പുനര്‍ജനിക്കുമെന്ന് കരുതി വീട്ടുകാര്‍ മൃതദേഹം നാല് ദിവസം സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയെ കൃഷിയിടത്തില്‍ സംസ്കരിച്ചതില്‍ സംശയിച്ച ഗ്രാമവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു
പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ മാതാപിതാക്കളെ സംശയിക്കുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്സിങ്ങ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് ഭവേഷിന്റെ കൃഷിയിടത്തില്‍ നിന്ന് പൊലീസ് പെണ്‍കുട്ടിയുടെ ചിതാഭസ്മം ശേഖരിച്ചതായും ഭവേഷ് നിരന്തരം മൊഴി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.