കണ്ണൂർ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് അമ്മയ്ക്കും മകൾക്കും നേരെ യുവാവിന്റെ ആക്രമം. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എഴരയോടെയാണ് സംഭവം നടന്നത്.തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകൾ പൂജയേയുമാണ് ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന യുവാവ് വീട്ടിൽ കയറി വെട്ടിയത്. യുവാവ് ഇരുവരേയും വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് സൂചന.
അമ്മയേയും മകളേയും യുവാവ് വീട്ടിലെത്തിയാണ് ആക്രമിച്ചത്. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേൽക്കുകയായിരുന്നു. ഇന്ദുലേഖയും പൂജയും നിലവില്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.