നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളുടെ വസതികളില്‍ റെയ്ഡ്.ഇന്ന് പുലര്‍ച്ചെയോടെയാണ് കര്‍ണാടയിലെ മംഗളൂരുവിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മംഗളൂരു ജില്ലയിലെ വിവിധ പ്രദേങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. സെപ്റ്റംബറില്‍ മംഗലാപുരത്തുടനീളമുള്ള 12 പിഎഫ്‌ഐ ഓഫീസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരുന്നു.