ദീപാവലിയ്ക്ക് മുന്നോടിയായി പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത് . യോഗത്തിൽ പിഎം ഡിവൈൻ സ്‌കീമിന്റെ പദ്ധതിയ്ക്കും . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന പെട്രോളിയം, ഗ്യാസ് കമ്പനികൾക്കുള്ള ഗ്രാന്റുമായി ബന്ധപ്പെട്ട പദ്ധതിക്കും അംഗീകാരം. രാജ്യത്തിന്റെ ലൈഫ് ലൈനിലെ അതായത് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകുമെന്നും പ്രഖ്യാപനമുണ്ട്.
ഫെബ്രുവരിയിൽ ബജറ്റ് വേളയിൽ മോദി സർക്കാർ പ്രധാനമന്ത്രി ഡിവൈൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇത് ആരംഭിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ വികസനവുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതി. ഇതിനായി 1500 കോടി രൂപയുടെ ബജറ്റ് വകയിരുത്തിയിട്ടുണ്ട്.
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചു. 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് നൽകാനാണ് തീരുമാനമായത്. 1832.09 ജീവനക്കാർക്ക് ഈ ബോണസ് നൽകും.
എണ്ണ വിപണന കമ്പനികൾക്ക് 22,000 കോടി രൂപ പണമായി നൽകാൻ ധനമന്ത്രാലയം സമ്മതിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് ഈ കമ്പനികൾ. ഈ കമ്പനികളാണ് ഇന്ധനത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നത്. ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിച്ചികാത്തത്മൂലം ഈ കമ്പനികൾക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.