പത്ത് വര്‍ഷത്തിലധികമായ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. ആധാര്‍ കാര്‍ഡ് എടുത്ത് പത്തുവര്‍ഷമായിട്ടും ഇതുവരെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരോടാണ് നിര്‍ദേശം. ഓണ്‍ലൈനിലും ആധാര്‍ കേന്ദ്രങ്ങളിലുമായി ആധാര്‍ അപ്‌ഡേഷന്‍ നടത്താം.
പുതുക്കല്‍ നിര്‍ബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.പേര്, ജനനത്തീയതി, മേല്‍വിലാസം അടക്കം ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. https://myaadhaar.uidai.gov.in ല്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിന് പുറമേ ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ആധാര്‍ അപ്‌ഡേഷന്‍ നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകള്‍ അടക്കം അപ്‌ഡേറ്റ് ചെയ്യുന്നതിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി ആളുകളെ തിരിച്ചറിയുന്നതിനുള്ള ഒരു രേഖയായി ആധാര്‍ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതിനും ആധാര്‍ പലപ്പോഴും നിര്‍ബന്ധമാക്കാറുണ്ട്.
#AadhaarForElderly
You can easily Update Demographic Details (Name, DoB, Gender, Address) online.To update your Aadhaar online, click: https://t.co/CbzsDIkiMS @GoI_MeitY @_DigitalIndia @mygovindia pic.twitter.com/KJo0PkoF02
— Aadhaar (@UIDAI) October 10, 2022