കാശിയില്‍ 100 വട്ടം സന്ദര്‍ശനം നടത്തിയ ഉത്തര്‍പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറി. 2017 ൽ യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത്തിനു ശേഷം 67 മാസത്തിനുള്ളില്‍ 100 തവണയായാണ് കാശിയില്‍ യോഗി സന്ദര്‍ശനം നടത്തിയിട്ടുള്ളത്.
100 തവണ കാശിയില്‍ യാത്ര ചെയ്താണ് യോഗി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ഭരണകാലത്തിലുമടക്കം 89 തവണ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കാശി വിശ്വനാഥ് ധാമിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും യോഗി അവലോകനം ചെയ്യുന്നുണ്ട്.
യോഗി ആദിത്യനാഥ് 2017-ല്‍ 6 തവണയും 2018-ല്‍ 22 തവണയും 2019-ല്‍ 23 തവണയും 2020-ല്‍ 13 തവണയും 2021-ല്‍ 23 തവണയും 2022-ല്‍ ഒക്ടോബര്‍ 11 വരെ 13 തവണയും കാശി സന്ദര്‍ശിച്ചിട്ടുണ്ട്. 2017 മെയ് 26 മുതല്‍ 2022 ഒക്ടോബര്‍ 11 വരെ 89 തവണ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ആദിത്യനാഥ് സന്ദര്‍ശനം നടത്തുകയും ആരാധനയില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.