തിരുവനന്തപുരം: പൊതുവഴിയോടു ചേര്‍ന്ന് വളര്‍ത്തുനായ്ക്കളെ കെട്ടിയിട്ടതു ചോദ്യം ചെയ്തയാളുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര അവണാകുഴിയിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഒളിവിലായിരുന്ന അഖിലേഷ്ആണ് നെയ്യാറ്റിന്‍കര പോലീസിന്റെ പിടിയിലായത്.അഖിലേഷിന്റെ സമീപവാസിയായ അവണാകുഴി കാര്‍ത്തികയില്‍ കണ്ണന്റെ ശരീരത്തിലാണ് തിളച്ച കഞ്ഞി ഒഴിച്ചത്. പൊള്ളലേറ്റ കണ്ണന് ആശുപത്രിയില്‍ ചികിത്സയിലാണ്.
അഖിലേഷിന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കളെ അതിരിനു സമീപത്തായിട്ടാണ് കെട്ടിയിടുന്നത്. പൊതുവഴിയിലൂടെ പോകുമ്പോള്‍ നായ്ക്കള്‍ കുരച്ച് അടുക്കുന്നതിനാല്‍ ഇതിനെ കണ്ണന് പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. സംഭവദിവസം കണ്ണന് നടന്നുപോകുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ട് ചാടിവന്നു. ഉടനെ അഖിലേഷിനെ വിളിച്ച് നായ്ക്കളെ അകത്തോട്ട് മാറ്റിക്കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ അഖിലേഷ് വീട്ടില്‍ കയറിപ്പോയി. തിരികെയെത്തി അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന കഞ്ഞികൊണ്ടുവന്ന് കണ്ണന്റെ ദേഹത്ത് ഒഴിച്ചു എന്നാണ് പരാതി.