ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടൽ മുറിയിൽ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഞായറാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലായിരുന്നു സംഭവം. 32 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ അൽവാർ സ്വദേശികളായ അജയ് (39), താര ചന്ദ് (34), നരേഷ് (38) എന്നിവർ അറസ്റ്റിലായി. ശീതള പാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു മൂവരും പീഡിപ്പിച്ചത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച സുഹൃത്തായ അജയുടെ ക്ഷണ പ്രകാരമാണ് യുവതി ഹോട്ടലില്‍ എത്തുന്നത്. ഇവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. യുവതിക്ക് ഇവര്‍ ലഹരി കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ നല്കി. ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടേയും വൈദ്യ പരിശോധനയുടേയും അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി വടക്ക് പടിഞ്ഞാറ് മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ വിശദമാക്കി.