തത്ക്കാല്‍ ടിക്കറ്റുകള്‍ക്കായി പുതിയൊരു സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഐആര്‍സിടിസിയുടെ ഈ ഫീച്ചര്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ഈ സംവിധാനത്തിലൂടെ ടിക്കറ്റ് കണ്‍ഫോം ആകാനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. IRCTC-യുടെ മാസ്റ്റര്‍ ലിസ്റ്റ് സവിശേഷതയെക്കുറിച്ചാണ് ഇവിടെ വിശദീകക്കുന്നത്.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സമയം ലാഭിക്കാം. കൂടാതെ , കണ്‍ഫോം ടിക്കറ്റ് ലഭിക്കുകയും ചെയ്യും.
മാസ്റ്റര്‍ ലിസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ച് യാത്രക്കാരുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പേര് വീണ്ടും ടൈപ്പ് ചെയ്യുന്നതിനു പകരം ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. ഇതുവഴി കുറഞ്ഞ സമയത്തിനുള്ളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇതിനായി IRCTC ആപ്പോ വെബ്സൈറ്റോ തുറക്കുക. ശേഷം IRCTC അക്കൗണ്ട് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഇവിടെ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ മാസ്റ്റര്‍ ലിസ്റ്റ് സവിശേഷതയുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരുടെ വിശദാംശങ്ങള്‍ ഇവിടെ സമര്‍പ്പിക്കുക.
തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞാല്‍, മാസ്റ്റര്‍ ലിസ്റ്റില്‍ നിന്ന് യാത്രക്കാരന്റെ വിശദാംശങ്ങള്‍ തിരഞ്ഞെടുക്കാം. കൂടാതെ, പേയ്മെന്റ് നടത്തുമ്പോള്‍ യുപിഐ പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍, പേയ്മെന്റ് വളരെ വേഗത്തിലാകും. ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ ധാരാളം സമയം ലാഭിക്കാനാകും. കണ്‍ഫോം ആയ തത്കാല്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ഈ സംവിധാനം വര്‍ദ്ധിപ്പിക്കുന്നു.