സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക കത്ത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സുപ്രീം കോടതി ജഡ്ജിമാരുടെയും യോഗം ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്തു. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുള്ള കത്ത് യു യു ലളിത് കേന്ദ്രസര്‍ക്കാരിന് കൈമാറും.
നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്റെ പിന്‍ഗാമിയെ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കത്ത് കേന്ദ്രസര്‍ക്കാരിന് ഔപചാരികമായി അയയ്ക്കണമെന്ന് പ്രോട്ടോക്കോള്‍ അനുശാസിക്കുന്നുണ്ട്. കത്ത് നിയമമന്ത്രാലയം പരിഗണിക്കും.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, പിന്‍ഗാമിയെ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കത്ത് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു.