തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും യുവതി പൊലീസിനെ അറിയിച്ചു. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകുമെന്നും
യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയ്ക്ക് പിന്നാലെ ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ യുവതി ഹാജരായിരുന്നു. സുഹൃത്തായ എൽദോസ് കുന്നപ്പള്ളി എംഎൽഎ കോവളത്ത് വച്ച് അകാരണമായി മർദ്ദിച്ചെന്നാണ് കഴിഞ്ഞമാസം 22 ന് യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.എന്നാൽ ഇതിന് ശേഷം സംഭവത്തിൽ മൊഴി നൽകാൻ യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസ് പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ മുന്നോട്ടുപോവുകയായിരുന്നു.കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു.