തൃശൂര്‍: തൃശൂരിൽ മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ കെഎസ്ആർടിസി ബസടക്കം 73 വാഹനങ്ങൾക്കെതിരെ നടപടി. കെഎസ്ആർടിസി ഉൾപ്പെടെ ആറ് ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരഞ്ഞായിരുന്നു പരിശോധന.
നിരോധിത എയർ ഹോൺ ഘടിപ്പിച്ച 23 വാഹനങ്ങൾക്കെതിരെയും നികുതി അടയ്ക്കാത്ത നാല് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. 52000 രൂപയാണ് പിഴയിനത്തിൽ ഇന്ന് ഈടാക്കിയത്.