ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന് ആദരാജ്ഞലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ടപതി ദ്രൗപതി മുര്‍മുവും. അദ്ദേഹം എളിമയുളള, എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നുവെന്നും മോദി പറഞ്ഞു.
‘ശ്രീ മുലായം സിംഗ് യാദവ് ജി ഒരു ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന എളിമയുള്ള നേതാവായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ സേവിക്കുകയും ലോക്‌നായക് ജെപിയുടെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്തു .’മുലായം സിംഗ് യാദവ് ജി യുപിയിലും ദേശീയ രാഷ്ട്രീയത്തിലും വ്യക്തിപ്രഭാവമുളളയാളായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ജനാധിപത്യത്തിന്റെ പ്രധാന സൈനികനായി അദ്ദേഹം നിലകൊണ്ടു. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ശക്തമായ ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ ഉള്‍ക്കാഴ്ചയുള്ളതും ദേശീയ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതുമായിരുന്നു.’അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിന്നപ്പോള്‍ മുലായം സിംഗ് യാദവ് ജിയുമായി എനിക്ക് നിരവധി ഇടപഴകലുകള്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധം തുടരുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യപെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ലക്ഷക്കണക്കിന് അനുയായികള്‍ക്കും അനുശോചനം. ഓം ശാന്തി,” എന്ന് ചിത്രങ്ങളുൾപ്പടെ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Shri Mulayam Singh Yadav Ji was a remarkable personality. He was widely admired as a humble and grounded leader who was sensitive to people’s problems. He served people diligently and devoted his life towards popularising the ideals of Loknayak JP and Dr. Lohia. pic.twitter.com/kFtDHP40q9
— Narendra Modi (@narendramodi) October 10, 2022
‘ശ്രീ മുലായം സിംഗ് യാദവിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു സാധാരണ ചുറ്റുപാടില്‍ നിന്ന് വന്ന അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അസാധാരണമായിരുന്നു. അദ്ദേഹത്തെ എല്ലാ പാര്‍ട്ടിയിലുളള ജനങ്ങളും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും എന്റെ അനുശോചനം രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ട്വീറ്റില്‍ കുറിച്ചു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും മുലായം സിംഗിന് അനുശോചനം രേഖപ്പെടുത്തി.