യുപി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപക നേതാവുമായിരുന്ന മുലായംസിങ് യാദവ് അന്തരിച്ചു.ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാവിലെയാണ് മരണം. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം.മുലായംസിങ്ങിന്റെ അന്ത്യം മകൻ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
തുടർച്ചായ മൂന്ന് തവണ യു പി മുഖ്യമന്ത്രി ആയിരുന്നു. 1996ൽ പ്രതിരോധ മന്ത്രിയും ആയിരുന്നു.ഏഴു തവണ ലോക് സഭയിൽ എത്തിഒരു കാലത്ത്ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ പോലും നിയന്ത്രിച്ചിരുന്ന ചാണക്യനായിരുന്നു മുലായം സിംഗ് യാദവ്. ജനസംഖ്യാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന്‍റെ ചാലക ശക്തികളിലൊരാള്‍ കൂടിയായിരുന്നു