മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികളില്‍ ഹൈക്കോടതിയുടെ വിധി ഇന്ന് . ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുന്നത്. ഇഡി സമന്‍സുകള്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.
താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് തോമസ് ഐസകെ വാദിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നതു കിഫ്ബിയുടെ ഹർജിയിൽ പറയുന്നത് . ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.