ആലപ്പുഴ: മോട്ടർ വാഹനവകുപ്പിന്റെ ഓപറേഷന്‍ ഫോക്കസ് ത്രീ തുടരുന്നു. ആലപ്പുഴയിൽ 61 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 62,000 രൂപ പിഴയീടാക്കി. വേഗപ്പൂട്ടില്ലാത്ത ഒരു വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 1,279 കേസുകളാണ് റജിസ്റ്റർ ചെയ്തത്. എട്ട് ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. രണ്ട് ബസുകളുടെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു. 85 വാഹനങ്ങളിൽ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഓപറേഷന്‍ ഫോക്കസ് ത്രീയില്‍ പിഴയായി ഈടാക്കിയത് 26,15,000 രൂപയാണ്.
അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഘടിപ്പിക്കൽ എന്നീ ക്രമക്കേടുകളാണു ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയത്. ആദ്യമായി നിയമലംഘനം പിടികൂടിയ വാഹനങ്ങള്‍ പിഴ മാത്രം ഒടുക്കിയാല്‍ മതിയാകും. വരും ദിവസങ്ങളിലും പരിശോധന തുടരും. രാത്രി പരിശോധനയും കര്‍ശനമാക്കും. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടർവാഹനവകുപ്പിന്റെ നടപടി.