ഇൻഡോർ: ഇൻഡോറിൽ 25 തോക്കുളും 430 വെടിയുണ്ടകളുമായി രണ്ട് പേർ അറസ്റ്റിൽ. ഗുരുദാസ്, ബില്ലോർ എന്നിവരാണ് പിടിയിലായത്.
ഓപറേഷൻ പ്രഹാറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇൻഡോർ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആയുധങ്ങൾ വിതരണം ചെയ്തുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
പ്രതികളെ കുറിച്ച് വിവരം ലഭിച്ചതോടെ പിടികൂടാൻ ക്രൈംബ്രാഞ്ച് കെണിയൊരുക്കുകയും ഇവർ പിടിയിലാവുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്തിട്ടുള്ളതായി ഇരുവരും സമ്മതിച്ചു.