ഇടുക്കി : മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ . മരിച്ച രമേശിന്റെ ബന്ധു കൂടിയായ പെരിയകുടി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം ഒളിച്ചിരുന്ന സമീപത്തെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മറയൂര്‍ പെരിയ കുടിയില്‍ രമേശ് ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. രമേശിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് സുരേഷ്. സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വാക്കുതര്‍ക്കത്തിനിടെ, സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.