പാലക്കാട്: തന്റെ താടി വടിച്ച ചിത്രം ഫെയ്‌സ്ബുക്കിലിട്ട് മന്ത്രി രാജേഷ്. ഇതോടെ എം ബി രാജേഷിന്റെ പുതിയ ചിത്രം വൈറലാകുകയാണ്. പുതിയ ചിത്രത്തിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് നിറയുന്നത്. താടിയുള്ള മുഖം തന്നെയാണ് സുന്ദരമെന്ന് ചില കൂട്ടര്‍ പറയുന്നു. താടിയായിരുന്നു ഭംഗി. താടി ഇല്ലാത്തതിനാല്‍ ഇപ്പം മോത്തു നോക്കിയാല്‍ ഒരു ഈമാനില്ലെന്നാണ് ഒരു കമന്റ്. പറ്റില്ല, ഇതു പറ്റില്ല, എംബി രാജേഷ് എന്നു കേള്‍ക്കുമ്പോള്‍ താടിയുള്ള മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് മറ്റൊരു കമന്റ് .
പുതിയ ലുക്ക് കൊള്ളാമെന്നാണ് ലിന്റോ ജോസഫ് എംഎല്‍എ പറയുന്നത്. പുതിയ ലുക്കില്‍ 15 വയസ്സ് കുറഞ്ഞു പഴയ എസ്എഫ്‌ഐക്കാരന്‍ ആയല്ലോയെന്നും കമന്റ് ഉണ്ട്. താടി വടിക്കാന്‍ കാരണം, ഇന്നലത്തെ ഫുട്ബാള്‍ മത്സരത്തില്‍ ബംഗാളികള്‍ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ ? എന്നാണ് ഫോട്ടോക്ക് വരുന്ന മറ്റൊരു കമന്റ് .
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2F676126267203961%3A0&show_text=true&width=500