മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയ്ക്ക് പോപ്പുലർ ഫ്രണ്ട് അംഗത്തിന്റെ വധ ഭീഷണി. ബിജെപി എംഎൽഎ വിജയ് കുമാർ ദേശ്മുഖിനാണ് ഭീഷണി. എംഎൽഎയുടെ ശരീരത്തിൽ നിന്നും തല വേർപെടുത്തുമെന്ന് സന്ദേശം. തന്നെ വധിക്കുമെന്നും, പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നും പിഎഫ്‌ഐ അംഗം ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി നേതാക്കളും തങ്ങളുടെ റഡാറിൽ ഉണ്ടെന്ന് പ്രതി പറയുന്നതായും എംഎൽഎ ആരോപിച്ചു.
അയോധ്യയിലും മഥുരയിലും ചാവേർ ആക്രമണം നടത്തും. പ്രധാന മന്ത്രിയേയും വെറുതെ വിടില്ലെന്നും ഭീക്ഷണി കത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ട് അംഗമാണ് ഭീഷണിക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നത്.പിഎഫ്ഐ നിരോധിച്ചതിലൂടെ സർക്കാർ ചെയ്തത് ശരിയല്ലെന്നും ഇനി അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. ഇത് മാത്രമല്ല, സിമിയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.