പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളുകയായിരുന്നു.
അസമിലെ ക്യാച്ചർ ജില്ലയിൽ ആണ് സംഭവം. പെൺകുട്ടി കാമുകിയാണെന്ന് പ്രതി അവകാശപ്പെടുന്നത്. യുവതി മറ്റൊരാളോടൊപ്പം ദുർഗാ പൂജയ്ക്ക് പോയതിൻ്റെ ദേഷ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പൊലീസ്.ഇവിടെ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപ്പോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളി.
ഒക്ടോബർ 3 ന് മകളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടു. എന്നാൽ ആക്രമണത്തെ അതിജീവിച്ചു സ്വയം മോചിതയായ പെൺകുട്ടി അടുത്ത ദിവസം രാത്രി വൈകി വീട്ടിൽ തിരിച്ചെത്തി. ചോരയിൽ കുളിച്ച പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ പെൺകുട്ടി ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.