നിവിന്‍ പോളി നായകനായ പടവെട്ടിന്റെ ട്രെയ്‌ലർ കൊച്ചിയില്‍ ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്‌സിനൊപ്പം പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും.
നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം . അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് .
ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് ‘പടവെട്ട്’.സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരേഗമ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്.