മഹാരാഷ്ട്ര: നാസിക്കിൽ അപകടത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപത് പേർ മരിച്ചു. നാസിക്-ഔറംഗബാദ് ഹൈവേയിൽ പുലർച്ചെയായിരുന്നു അപകടം. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. വൻ പൊലീസ് സന്നാഹം അപകട സ്ഥലത്തുണ്ട്. ഔറംഗബാദിൽ നിന്ന് നാസിക്കിലേക്ക് പോവുകയായിരുന്ന ആഡംബര ബസാണ് അപകടത്തിൽപ്പെട്ട് തീ പിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യാത്രക്കാരെ ആംബുലൻസുകളിൽ ആശുപത്രികളിലെത്തിച്ചു.
അപകടത്തിൽ ഒൻപത് പേർ മരിച്ചതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങളും പരിക്കേറ്റവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസ് അപകടത്തിൽ പെട്ടതിനു പിന്നാലെ തീ പടരുകയായിരുന്നു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങി. പരിക്കേറ്റവരെ നാസിക് സിവിൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.