തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കല്ലിൽ തെരുവുനായ ആക്രമണം. 25 പേർക്കാണ് നായയുടെ കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ടാക്സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവിൽ എത്തിയ ആൾ, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ സ്ത്രീകൾ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു.
കടിച്ചത് പേപ്പട്ടിയാണോ എന്ന് സംശയമുണ്ട്. ഭൂരിഭാഗം പേര്‍ക്കും കാലിലാണ് കടിയേറ്റത്.
കല്ലമ്പലത്ത് ഒരു യുവാവിന് നേരെയും തെരുവുനായ ആക്രമണമുണ്ടായി. കാൽമുട്ടിന് കടിയേറ്റ ഹാഷിറുദ്ദീന്‍ ആശുപത്രിയിൽ ചികിത്സയിലാണ്.