ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിയറ്റ്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. റഷ്യയിലെയും യുക്രൈനിലേയും മനുഷ്യാവകാശ സംഘടനകള്‍ക്കുമാണ് പുരസ്‌കാരം .
ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ രണ്ടുവര്‍ഷമായി തടവിലാണ് അദ്ദേഹം.
റഷ്യന്‍ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിയും ബിയാലിയറ്റ്‌സ്‌കിക്കൊപ്പം പുരസ്‌കാരം പങ്കിട്ടു.