ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തീകൊളുത്തി. ദുംക ജില്ലയിലാണ് സംഭവം.പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.പെൺകുട്ടിയുടെ ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
സംഭവത്തില്‍ രാജേഷ് റാവുത്ത് എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പെണ്‍കുട്ടിക്ക് പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ, തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍, കത്തിച്ച് കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.