മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനെ ചൊല്ലി സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്. താനെ – പന്‍വേല്‍ ട്രെയിനിലാണ് സംഭവം. സ്ത്രീ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിളിനു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീറ്റിനു വേണ്ടി ആദ്യം വാക്കു തര്‍ക്കമാണ് തുടങ്ങിയത്. പിന്നെ അത് കൈയാങ്കളിയില്‍ എത്തി. ഇവരുടെ തല്ലിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.
One arrested, women police constable injured pic.twitter.com/AihYKyc1M2
— Mayank Bhagwat (@mayankbhagwat) October 7, 2022