കൊച്ചി: കൊച്ചി തീരത്ത് പിടികൂടിയ ബോട്ടില്‍നിന്ന് 1400 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഇറാന് സ്വദേശികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാവികസേനയും നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി)യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ട് പിടികൂടിയത്.
തുടര്‍ന്ന് ബോട്ട് മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോയുടെ പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ ബോട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലുള്ള 200-ഓളം പാക്കറ്റുകള്‍ ബോട്ടില്‍നിന്ന് പിടിച്ചെടുത്തെന്നാണ് വിവരം.