കൊച്ചി: നടിയെ പൂട്ടിയിട്ടെന്ന് പരാതി. സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ നടി അന്ന രാജനെയാണ് പൂട്ടിയിട്ടത്.
പുതിയ സിംകാര്‍ഡ് എടുക്കാനാണ് നടി ടെലികോം സ്ഥാപനത്തിലെത്തിയത്. ഈസമയത്ത് ജീവനക്കാരന്‍ പൂട്ടിയിട്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
ആലുവയിലെ വി ടെലികോം ഫാക്ടറിയിലാണ് സംഭവം. ഡ്യൂപ്ലിക്കേറ്റ് സിമ്മുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടിയെ പൂട്ടിയിട്ടത്. സംഭവത്തില്‍ നടി ആലുവ പൊലീസിൽ പരാതി നൽകി.
‘അങ്കമാലി ഡയറീസി’ലെ ‘ലിച്ചി’ എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്. ‘വെളിപ്പാടിന്‍റെ പുസ്തകം’, ‘ലോനപ്പന്‍റെ മാമോദീസ’, ‘മധുര രാജ’, ‘അയ്യപ്പനും കോശിയും’ എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.