വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ കന്നുകാലികള്‍ ഇടിച്ച് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു. പുതുതായി ആരംഭിച്ച മുംബൈ-ഗാന്ധിനഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് കന്നുകാലികളുമായി ഇടിച്ചത്. ഗുജറാത്തിലെ വത്വ, മണിനഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം .തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിയിടേണ്ടി വന്നു. അതിനുശേഷം ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചെന്ന് അഹമ്മദാബാദ് റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, ജിതേന്‍ര ജയന്ത് പറഞ്ഞു.
പുതുതായി അവതരിപ്പിച്ച മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഒക്ടോബര്‍ ഒന്നിനാണ് ഓടി തുടങ്ങിയത്.