രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പതാക സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. പാകിസ്ഥാനുമായുള്ള അതിര്‍ത്തി പ്രദേശമായ അട്ടാരിയില്‍ ആണ് 418 അടി ഉയരത്തിൽ പതാക സ്ഥാപിക്കുക. ണ് അട്ടാരി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ നിയമിച്ചു.
2017ല്‍ 3.5 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 360 അടി ഉയരത്തിലുള്ളതാണ് ഇപ്പോഴത്തെ പതാക. ഇതിന് ശേഷം അതേ വര്‍ഷം ആഗസ്റ്റില്‍ വാഗാ ചെക്ക് പോസ്റ്റിന് മുന്നില്‍ പാകിസ്ഥാന്‍ 400 അടി ഉയരത്തില്‍ പതാക ഉയര്‍ത്തി. പാക് പതാകയേക്കാള്‍ 18 അടി നീളമുള്ളതായിരിക്കും ഇന്ത്യയുടെ പുതിയ ത്രിവര്‍ണ്ണ പതാക.
പ്രോജക്ട് ഡയറക്ടര്‍ സുനില്‍ യാദവിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി. പുതിയ പതാക സ്ഥാപിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പതാകയായിരിക്കുമിത്.