കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയക്കാരന്റെ ബയോപിക് ഒരുങ്ങുന്നു. ’85 വർഷത്തെ രാഷ്ട്രീയ സാമൂഹ്യ ചരിത്രമാണ് ഈ സിനിമ’ എന്ന ടാഗ് ലൈനോടെയാണ് ‘ദി സ്റ്റേറ്റ്സ്മാൻ’ എന്ന സിനിമ വരുന്നത്. യെസ് സിനിമ കമ്പനിയും സറ ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
കിഷോർ പ്രകാശ് മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആനന്ദ് പയ്യന്നൂർ, റിജു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പക്കാ മാസ് ചിത്രമായി ഒരുക്കുന്ന ദി സ്റ്റാറ്റസ്‌മാനിലെ ലീഡിങ് കഥാപാത്രം ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ആരുടെ ബയോപിക് ആണെന്നോ ആരാണ് അഭിനയിക്കുന്നത് എന്നോ പുറത്തുവിടാത്തത് ഏറെ ആകാംക്ഷക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ബാബു ജനാർദ്ദനാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കും. രാഹുൽ രാജ് ആണ് ചിത്രത്തിനായി ഈണമൊരുക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും രാജേഷ് കെ രമണൻ സൗണ്ട് ഡിസൈനിങ്ങും ചെയ്യും. വരുൺ ജി പണിക്കരാണ് സഹസംവിധാനം. ആർട്ടോകാർപസ് ആണ് പബ്ലിസിറ്റി ഡിസൈൻ ചെയ്യുന്നത്.