കോട്ദ്വാർ: ഉത്തരാഖണ്ഡ് ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. മൃതദേഹങ്ങളെല്ലാം കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അമ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. 500 മീറ്റർ താഴ്ചയിലേക്കാണ് ബസ് വീണത്.
രാത്രി മുഴുവൻ നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 21 പേരെ പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷപ്പെടുത്തി.