തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. നാളെ രാവിലെ സി.ബി.ഐ കൊച്ചി ഓഫീസിൽ ഹാജരാവാനാണ് നിർദേശം നൽകിയിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി രണ്ട് തവണ സി.ബി.ഐ എടുത്തിരുന്നു. തുടര്‍ന്നാണ് ശിവശങ്കറിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും ഇതിലൊരു ഭാഗം കോഴയായി നല്‍കിയെന്നുമാണ് കേസ്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്.
ഇതില്‍ 14.5 കോടി രൂപ മാത്രം കെട്ടിട നിര്‍മാണത്തിന് വിനിയോഗിച്ചപ്പോള്‍ ബാക്കി നാലു കോടിയോളം രൂപ കോഴ നല്‍കിയെന്നാണ് സ്വപ്‌ന സുരേഷും സരിത്തും നേരത്തെ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴ വിതരണം ചെയ്തു എന്നായിരുന്നു മൊഴി. ഇതു പ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. കരാര്‍ ഏറ്റെടുത്ത യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ ഇതിനു മുമ്പ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സ്വപ്‌നയുടെ അക്കൗണ്ടില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ കേസില്‍ ശിവങ്കറിനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കുറ്റപത്രത്തെ ആസ്പദമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍.