മുംബൈ: അപകടസ്ഥലത്തെത്തിയ ആംബുലന്‍സിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് മരണം. 13 പേര്‍ക്ക് പരിക്കേറ്റു. ബാന്ദ്ര-വര്‍ളി കടല്‍പ്പാതയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഉടൻ തന്നെ സംഭവ സ്ഥലെത്തെത്തിയ പോലീസാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ബാന്ദ്രയെ തെക്കന്‍ മുംബൈയിലെ വര്‍ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിലായിരുന്നു സംഭവം. ഇതോടെ ബാന്ദ്രയില്‍ നിന്ന് വര്‍ളിയിലേക്കുള്ള റോഡ് അടച്ചു.
മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.’മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ ഉണ്ടായ അപകടത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.