തെലുങ്കാനയിൽ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് തെലങ്കാന ഭവനില്‍ ചേരുന്ന ടിആര്‍ടി നേതാക്കളുടെ യോഗത്തിലാകും പാർട്ടി പ്രഖ്യാപനം. തെലങ്കാന രാഷ്ട്ര സമിതി ടിആര്‍എസ് തലവനും മുഖ്യമന്ത്രിയുമാണ് കെ ചന്ദ്രശേഖര്‍ റാവു.
2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ മുന്നില്‍ കണ്ടാണ് ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നത് . ഇത് സംബന്ധിച്ച് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
ഭരണകക്ഷിയായ ടിആര്‍എസിന് ക്രൈസ്തവ വിഭാഗം പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ദേശീയ രംഗത്തേക്കുള്ള പ്രവേശനത്തിന് അവര്‍ ആശംസകള്‍ നേരുകയും ചെയ്തു. ചൊവ്വാഴ്ച നിസാമാബാദ് സിഎസ്‌ഐ ചര്‍ച്ചില്‍, നിരവധി ക്രൈസ്തവ വിശ്വാസ നേതാക്കള്‍ ടിആര്‍എസിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.