ലക്‌നൗ: എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു.16കാരനായ ഒമേന്ദ്രയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു.
ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌ഫോടനത്തില്‍ ചെറിയ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണം.
സ്‌ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്തും ഒരു മുറിയില്‍ തന്നെയായിരുന്നു. മറ്റുള്ളവര്‍ ചികിത്സയിലാണ്.